Bangladesh temporarily suspends consular, visa services from High Commission in New Delhi ANI
India

'ഒഴിവാക്കാനാകാത്ത സാഹചര്യം'; ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്

വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ലാദേശിലെ ചിറ്റഗോങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ നിന്നുള്ള വിസ സര്‍വ്വീസ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണിത്. വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് എല്ലാ കോണ്‍സുലര്‍, വിസ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫീസ് നോട്ടീസിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഞായറാഴ്ച ചാറ്റോഗ്രാം നഗരത്തിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇവിടെ മണിക്കൂറുകളോളം സംഘര്‍മുണ്ടായതിനെത്തുടര്‍ന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്.

Bangladesh temporarily suspends consular, visa services from High Commission in New Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ടിഎഫ്ടി ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി; യമഹയുടെ പുതിയ റേ ഇസഡ്ആര്‍ 125 വിപണിയില്‍

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 196ന് പുറത്ത്; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 372 റണ്‍സ്

തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്ന മലൈക; പിന്നില്‍ പിആര്‍ തന്ത്രമോ? വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക

ഒരു നെല്ലിക്ക 20 ഓറഞ്ചിന് തുല്യം! ​ഗുണങ്ങൾ അറിയണ്ടേ