പട്‌ന: ബിഹാറില്‍ ബങ്കിപ്പൂരില്‍ ഉപതെരഞ്ഞടുപ്പില്‍ ജന്‍ സൂരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ബിജെപിയുടെ ഉറച്ചകോട്ട പൊളിച്ചടുക്കി ചരിത്ര വിജയം നേടി. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും അപരന്‍മാര്‍ക്ക് നേരിയ ചലനം പോലും സൃഷ്ടിക്കാനായില്ല. അവര്‍ കേവലം നാമമാത്രമായ സ്ഥാനാര്‍ഥികള്‍ മാത്രമായി മാറി.
സ്വതന്ത്രരായി മത്സരിച്ച ലാലുപ്രസാദ് യാദവ് 81 വോട്ടും നിതീഷ് കുമാര്‍ 149 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി നീരജ് കുമാറിനെ 19,324 വോട്ടിനാണ് പ്രശാന്ത് കിഷോര്‍ പരാജയപ്പെടുത്തിയത്. പ്രശാന്ത് കിഷോര്‍ 64,151 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളി ബിജെപിയിലെ നീരജ് കുമാറിന് ലഭിച്ചത് 44,827 വോട്ടാണ്. ആര്‍ജെഡിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. രേഖ കുമാരിക്ക് ലഭിച്ചത് 14,263 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപിയിലെ നിതിന്‍ നബീന്‍ ആര്‍ജെഡി സ്ഥാനാര്‍ഥി രേഖാ കുമാരിയെ 50,000 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
31 വര്‍ഷം ബിജെപിക്കൊപ്പം നിന്ന ഉരുക്കുകോട്ടയാണ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തിരിച്ചുപിടിച്ചത്. 2024ല്‍ രൂപീകരിച്ച ജന്‍സുരാജ് പാര്‍ട്ടിയുടെ ആദ്യവിജയമാണിത്. കഴിഞ്ഞ നിയമസഭാ തെരരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം നേടാന്‍ പ്രശാന്തിന് കഴിഞ്ഞിരുന്നില്ല. കരുത്തനായ നേതാവ് നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷ പദവിയിലെത്തിയതോടെ, ഉറച്ച കോട്ടയില്‍ ആര് നിന്നാലും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് താരതമ്യേനേ ജനപ്രീതി കുറഞ്ഞ നീരജ് കുമാറിനെ രംഗത്തിറക്കിയത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി അഭിഷേക് കുമാര്‍ സിന്‍ഹയെ മാറ്റിയത് ബിജെപിയിലെ ആഭ്യന്തരതര്‍ക്കങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates