പ്രതീകാത്മക ചിത്രം 
India

മദ്യം വാങ്ങാന്‍ പണമില്ല; ബാര്‍ബര്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു; 40 കാരന്‍ മരിച്ചു

മദ്യം വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച ബാര്‍ബര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ:  മദ്യം വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. നാല്‍പ്പതുകാരനായ ലക്ഷ്മണനാണ് മരിച്ചത്. വിജയവാഡയിലാണ് സംഭവം. 

വിജയവാഡയിലെ സായ് റാം തീയേറ്ററിന് സമീപത്തുള്ള സലൂണ്‍ ഷോപ്പിലെ ജീവനക്കാരനാണ് ലക്ഷ്മണന്‍.  മദ്യം വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ലോഷന്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയായിരുന്നു. കടയില്‍ നിന്ന് തന്നെയായിരുന്നു മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചത്

കുറച്ച് നേരത്തിന് ശേഷം കടയുടമ ലക്ഷ്മണനെ ബോധംകെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT