മുതലയെ നോക്കി കുരയ്ക്കുന്ന നായ 
India

ഇതാണ് ചങ്കൂറ്റം!; നേര്‍ക്കുനേര്‍ നിന്ന് നായയുടെ 'പോരാട്ടം', വിരണ്ടോടി കൂറ്റന്‍ മുതല ( വീഡിയോ)

നിരന്തരം കുരച്ച് മുതലയെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചങ്കൂറ്റമുണ്ടെങ്കില്‍ എന്തും സാധിക്കുമെന്നത് ആത്മവിശ്വാസം പകരാന്‍ സ്ഥിരമായി പറയുന്ന ഒരു വാചകമാണ്. തന്നേക്കാള്‍ ശക്തനായ ഒരാളുമായി ഏറ്റുമുട്ടുമ്പോള്‍ ഭയപ്പെടാതെ ചങ്കുറ്റത്തോടെ നിലയുറപ്പിച്ചാല്‍ ശത്രു ഒരു നിമിഷമെങ്കിലും പതറുമെന്നതിന് നിരവധി അനുഭവകഥകളുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

നിരന്തരം കുരച്ച് മുതലയെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പുഴയുടെ തീരത്താണ് സംഭവം. നേര്‍ക്കുനേര്‍ നിന്ന് നിരന്തരം കുരച്ച് മുതലയെ ഓടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നായയുടെ കുര പന്തിക്കേടായി തോന്നിയ മുതല പുഴയിലേക്ക് തന്നെ പിന്മാറുകയാണ്. പിന്‍വലിയുന്ന മുതലയുടെ പിന്നാലെ ഓടി നായ കുരയ്ക്കുന്നതും കടിക്കാന്‍ ശ്രമിക്കുന്നിടത്തുമാണ്് വീഡിയോ അവസാനിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

വാടാനപ്പള്ളി കടപ്പുറത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർത്തു; മൂന്ന് പ്രതികൾ പിടിയിൽ

പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?