ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ അസ്വാരസ്യം നിലനില്‍ക്കെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്..സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റ് വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഡ്രോണ്‍ ആക്രമണം. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകള്‍ പൈപ്പ് ലൈനില്‍ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു..അടുത്ത വര്‍ഷം മാര്‍ച്ചോടെ ദേശീയ പാതകളിലെ ടോള്‍പ്ലാസകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടോള്‍ കട്ടാകുന്നത് രാജ്യവ്യാപകമാകുന്നതോടെ കാത്തിരുപ്പ് ഒഴിവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂര്‍ണതോതില്‍ പ്രാബല്യത്തിലാകുന്നതോടെ പ്രതിവര്‍ഷം പതിനായിരം കോടി രൂപ അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍..സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന് അനുമതി നല്കി. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയത്..തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും ഒഴിവാക്കണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates