കരടിയെ വിരട്ടിയോടിക്കുന്ന പൂച്ച 
India

പറമ്പില്‍ കരടി, വിരട്ടി വേലി ചാടിച്ച് തുരത്തി പൂച്ച- വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞദിവസം സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ കരടിയെ വിരട്ടി വേലി ചാടിച്ച് തുരത്തുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള വീടിന്റെ പരിസരത്താണ് സംഭവം. പറമ്പില്‍ അതിക്രമിച്ച് കയറിയ കരടിയെ പൂച്ച വിരട്ടിയോടിക്കുന്നതാണ് വീഡിയോയിലെ രസകരമായ ഭാഗം. 

പൂച്ചയുടെ വിരട്ടലില്‍ ഭയന്ന് കരടി വേലി ചാടിക്കടന്ന് ഓടി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പൂച്ചയുടെ ആക്രമണം ഭയന്ന് ആദ്യം പിന്നിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഓടി വേലി ചാടിക്കടന്ന് കരടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനഭാഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'