പ്രതീകാത്മക ചിത്രം 
India

ദിവസവും 400 രൂപ കൂലിയായി നല്‍കാമെന്ന് വ്യാപാരി, 'എന്റെ കൂടെ വന്നാല്‍ 2000 തരാമെന്ന് ഭിക്ഷക്കാരന്‍', ഞെട്ടല്‍ 

നാനൂറു രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്‌സ് കടയില്‍ ജോലി വാഗ്ദാനം ചെയ്ത വ്യാപാരിയാണ് ഭിക്ഷക്കാരന്റെ മറുപടി കേട്ട് അമ്പരന്ന് പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭിക്ഷക്കാരന്റെ മറുപടി കേട്ട് വ്യാപാരി ഞെട്ടി ! നാനൂറു രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്‌സ് കടയില്‍ ജോലി വാഗ്ദാനം ചെയ്ത വ്യാപാരിയാണ് ഭിക്ഷക്കാരന്റെ മറുപടി കേട്ട് അമ്പരന്ന് പോയത്. 
തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരന്റെ ഓഫര്‍. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

തിരുപ്പൂരിലാണ് സംഭവം.തന്റെ സ്ഥാപനത്തില്‍ ഭിക്ഷാടനത്തിനെത്തിയ ആളോട് കൈകാലുകളും നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണു ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടേ എന്നും വ്യാപാരി ചോദിച്ചു. തന്റെ സൈക്കിള്‍ സ്പെയര്‍ പാര്‍ട്‌സ് കടയില്‍ ദിവസം 400 രൂപ ദിവസക്കൂലിയില്‍ ജോലിയും വാഗ്ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി.

'ഭിക്ഷ നല്‍കുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചര്‍ച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം സമ്പാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നല്‍കാം'.- ഇതായിരുന്നു ഭിക്ഷക്കാരന്റെ വാക്കുകള്‍.


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT