സോണിയയുടെ ആത്മകഥ നവംബര്‍ 10ന് 
India

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

ഇറ്റലിയിലെ കുട്ടിക്കാലം മുതല്‍ നെഹ്റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, ഇന്ത്യയുടെ പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനംവരെയുള്ള കാര്യങ്ങളെല്ലാം വിശദമായി പുസ്തകത്തിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' നവംബര്‍ പത്തിന് പുറത്തിറങ്ങും. ആല്‍ഫ്രഡ് എ നോഫ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഇറ്റലിയിലെ കുട്ടിക്കാലം മുതല്‍ നെഹ്റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനംവരെ എല്ലാം വിശദമായി പുസ്തകത്തിലുണ്ട്.

ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും സ്‌നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കപ്പെട്ട ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിര്‍വചിക്കാനായിരുന്നു തന്റെ ശ്രമമെന്നും സോണിയ പറയുന്നു. നെഹ്രു കുടുംബത്തെ കുറിച്ച് ഇതിനകം നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും സോണിയ പറയുന്നു.

1965ല്‍ കേംബ്രിജില്‍ വെച്ച് 19-ാം വയസ്സില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയവും പുസ്തകത്തില്‍ പറയുന്നു, രാജീവ് ഗാന്ധിയുടെ പൈലറ്റ് കാലവും 1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തില്‍ സൃഷ്ടിച്ച ആഘാതവും 1984-ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്രട്രീയത്തിലെത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

ഇന്ത്യയിലെത്തിയശേഷം സാരി ശീലമാക്കിയതും ഹിന്ദി ഭാഷ പഠിച്ചതും ഇന്ത്യന്‍ ഭക്ഷണരീതികള്‍ സ്വായത്തമാക്കിയതുമെല്ലാം സോണിയ പങ്കുവെക്കുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അവര്‍ തുറന്നു പറയുന്നു. ഹൃദയവേദനയും വലിയ നഷ്ടങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും, അതുവരെ തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും സോണിയ പറയുന്നു. 2004-ല്‍ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും അവര്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

Belonging - A Journey Of Love: Sonia Gandhi's Memoir Out On November 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും