നരേന്ദ്ര മോദി 
India

'പാകിസ്ഥാന്‍ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് തലകുനിച്ചിരുന്നു'; ഒടുവില്‍ ബംഗാള്‍ സ്വാതന്ത്ര്യത്തിന്റെ പാതയില്‍; മോദി

'ഇത്തവണത്തെ 'പശ്ചിമബംഗാള്‍ ദിവസ'ത്തിന് സവിശേഷതയേറെയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ബംഗാളിന്റെ ശോഭനമായ ഭാവിക്കായി കണ്ട സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമാകുകയാണ്.' മോദി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സ്വാതന്ത്ര്യം വിഭാവനം ചെയ്ത പാതയിലൂടെ ബംഗാള്‍ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിഭക്തബംഗാളിനെ മുഴുവനായി പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താന്‍ വിഭജനകാലത്ത് ശ്രമം നടന്നിരുന്നതായും രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഭൂതകാലം മറച്ചുവയ്ക്കുകയായിരുന്നെന്നും മോദി പറഞ്ഞു. ബംഗാളിനെ മുഴുവനായി പാകിസ്ഥാന്‍ വിഴുങ്ങാന്‍ ശ്രമിച്ചതിന്റെ ചരിത്രം ഇന്നത്തെ യുവാക്കള്‍ അറിയണം. 1947 ജൂണ്‍ 20ന് അവിഭക്ത ബംഗാളിലെ ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ ബംഗാള്‍ നിയമസഭയില്‍ വിഭജനത്തിന് അനുകൂലമായും ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനും വോട്ട് ചെയ്തു, ഈ സംഭവവികാസമാണ് പശ്ചിമബംഗാളിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയതെന്ന് മോദി പറഞ്ഞു.

ബംഗാളിനെ പാകിസ്ഥാനില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങളെ എതിര്‍ത്ത ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ മോദി അഭിനന്ദിച്ചു. വിഭജന കാലത്ത് കോണ്‍ഗ്രസ് ഗൂഢാലോചന ശക്തികള്‍ക്ക് കീഴടങ്ങിയതായും പിന്നീട് ബംഗാള്‍ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും മോദി പറഞ്ഞു. 'മുഴുവന്‍ ബംഗാളിനെയും പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നപ്പോള്‍ കോണ്‍ഗ്രസ് ഗൂഢാലോചന ശക്തികള്‍ക്ക് മുന്നില്‍ തലകുനിച്ചിരുന്നു. അപ്പോഴാണ് ശ്യാമ പ്രസാദ് മുഖര്‍ജി അതിനെതിരെ ശബ്ദമുയര്‍ത്തിയത്. ബംഗാളിനെ മുഴുവനായി ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ ഗൂഢാലോചന നടന്നപ്പോള്‍, അത് തകര്‍ക്കാനാണ് പശ്ചിമബംഗാള്‍ രൂപീകരിച്ചത്,' അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ബംഗാളിലെ ഒരു സര്‍ക്കാര്‍ ജൂണ്‍ 20 ബംഗാള്‍ ദിവസമായി ആചരിക്കുന്നത്.

2023-ല്‍ പശ്ചിമബംഗാള്‍ നിയമസഭ, ഏപ്രില്‍ 15-ന് സംസ്ഥാനത്തിന്റെ രൂപീകരണ ദിനമായി ആചരിക്കാന്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. 'ഇത്തവണത്തെ 'പശ്ചിമബംഗാള്‍ ദിവസ'ത്തിന് സവിശേഷതയേറെയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ബംഗാളിന്റെ ശോഭനമായ ഭാവിക്കായി കണ്ട സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമാകുകയാണ്.' മോദി പറഞ്ഞു. സന്ദര്‍ശനത്തിനിടെ മോദി നിരവധി വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും 18,880 കോടി രൂപയുടെ പിഎം-കിസാന്‍ പദ്ധതിയുടെ 23-ാം ഗഡു അനുവദിക്കുകയും ചെയ്തു. പശ്ചിമബംഗാളിനെ വീണ്ടെടുക്കലിന്റെയും വികസനത്തിന്റെയും പാതയിലേക്ക് കൊണ്ടുവരാന്‍ 'ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍' അതിവേഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

ജൂണ്‍ 20 'പശ്ചിമബംഗാള്‍ ദിന'മായി ആചരിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി സുവേന്ദു അധികാരി സ്വാഗതം ചെയ്തു. 'പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി, ഭാരത് കേസരി ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മഹത്തായ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ സര്‍ക്കാര്‍ 'പശ്ചിമബംഗാള്‍ ദിനം' ഔദ്യോഗികമായി ആചരിക്കുകയാണ്...' ബിജെപി നേതാവ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസും ടിഎംസിയും മോദിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞു.'തെറ്റായ ചരിത്രം പറഞ്ഞ് ബംഗാളിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ബിജെപിയുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാരെ സഹായിച്ചവരാണ്. അദ്ദേഹത്തിന്റെ പ്രചാരണം ബംഗാളില്‍ നടപ്പില്ല,' കോണ്‍ഗ്രസ് നേതാവ് സൗമ്യ ഐച്ച് റോയ് പറഞ്ഞു. മോദി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും ബിജെപി ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ടിഎംസി നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു.

Bengal finally on path envisioned in 1947: PM Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍