പ്രതീകാത്മക ചിത്രം 
India

ഭാര്യയുടെയും 13 വയസുള്ള മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ എറിഞ്ഞ് 38കാരന്‍ 

കര്‍ണാടകയില്‍ ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ എറിഞ്ഞ് 38കാരന്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ എറിഞ്ഞ് 38കാരന്‍. അമ്മയുടെയും മകളുടെയും കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയത് രക്ഷയായി. നാട്ടുകാര്‍ വരുന്നത് കണ്ട് കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ഭര്‍ത്താവ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

കഴിഞ്ഞദിവസം തെക്കുകിഴക്കന്‍ ബംഗളൂരുവിലാണ് സംഭവം. തോമസാണ് ഭാര്യയെയും മകളെയും ആക്രമിച്ചത്. വെളളം ചൂടാക്കാന്‍ അടുക്കളയില്‍ പോകുന്നു എന്നാണ് തോമസ് ഭാര്യയോട് പറഞ്ഞതെന്ന് പൊലീസ് പറയുന്നു. വെള്ളം ചൂടാക്കുന്നതിന് പകരം എണ്ണ ചൂടാക്കാന്‍ തുടങ്ങി. 

തുടര്‍ന്ന് മരകഷ്ണം എടുത്തു കൊണ്ടുവന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ ഭാര്യ അബോധാവസ്ഥയിലായി. ഉടനെ തന്നെ അടുക്കളയില്‍ പോയി തിളച്ച എണ്ണയുമായി വന്ന് ഭാര്യയുടെ ദേഹത്ത് ഒഴിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഈസമയത്ത് ഉറക്കത്തിലായിരുന്ന 13 വയസുള്ള ഇവരുടെ മകള്‍, ശബ്ദം കേട്ട് ഓടിയെത്തി. അമ്മയെ ആക്രമിക്കുന്നത് കണ്ട പെണ്‍കുട്ടി രക്ഷിക്കാന്‍ ചെന്നു. ഇതില്‍ കുപിതനായ തോമസ് പെണ്‍കുട്ടിയുടെ കൈയില്‍ തിളച്ച എണ്ണ ഒഴിച്ചു എന്നും പരാതിയില്‍ പറയുന്നു.ഭാര്യയെ കൊല്ലുന്നത് തടയാന്‍ ശ്രമിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് മകളെയും ഉപദ്രവിച്ചതെന്നും പൊലീസ് പറയുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയത്  കൊണ്ട് യുവതിയുടെ ജീവന്‍ രക്ഷിക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT