Bengaluru stampede - ബംഗളൂരു ദുരന്തം  Agency
India

ബംഗളൂരു ദുരന്തം: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ രാജി, സെക്രട്ടറിയും ട്രഷററും പുറത്തേക്ക്

ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ (Bengaluru stampede ) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ (കെഎസ്‌സിഎ) രാജി. സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ സ് ജയറാം എന്നിവരാണ് രാജി വച്ചത്. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.

ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇരുവരും തീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കെഎസ്സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ശങ്കറും ശ്രീറാമും പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ രാജി വാര്‍ത്ത കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടില്ല.

ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം തീയതി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍, കര്‍ണാകടക ക്രിക്കറ്റ് അസോസിയേഷന്‍, ആര്‍സിബി മാനേജ്‌മെന്റ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവര്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ലക്ഷക്കണത്തിന് ആളുകളെ പങ്കെടുപ്പിച്ച് ആഘോഷം നടത്തി എന്നാണ് പ്രധാന വിമര്‍ശനം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലുള്‍ള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലേക്ക് പോകുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് നിഖില്‍ പിടിയിലായത്.

വിക്ടറി പരേഡ് സംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ കമ്പനിയേയും ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT