മരിച്ച അനൂപും രാഖിയും  
India

രണ്ട് പിഞ്ചു മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി; ഐടി ജീവനക്കാരനും ഭാര്യയും ആത്മഹത്യ ചെയ്തു

കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം ഐടി ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഐടി ജീവനക്കാരന്‍ അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35), ഇവരുടെ അഞ്ച് വയസ്സുള്ള മകള്‍ അനുപ്രിയ, രണ്ട് വയസ്സുള്ള മകന്‍ പ്രിയാംശ് എന്നിവരെയാണ് ബംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപും ഭാര്യയും കഴിഞ്ഞ എട്ട് വര്‍ഷമായി ബംഗളുരുവിലെ ആര്‍എംവി സെക്കന്റ് സ്റ്റേജിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതിയില്‍ ദമ്പതികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് വീട്ടുജോലിക്കാരി പൊലീസിന് മൊഴി നല്‍കി.

ശനിയാഴ്ച രാത്രി വരെ കുടുംബം സാധാരണ നിലയിലും സന്തോഷത്തോടെയുമായിരുന്നുവെന്ന് വീട്ടുജോലിക്കാരി പറഞ്ഞു. വരുന്നയാഴ്ച പോണ്ടിച്ചേരിക്ക് പോകുന്നതായി അറിയിച്ചിരുന്നുവെന്നും അവര്‍ മൊഴി നല്‍കി. വീട്ടില്‍ അതിനായി ബാഗുകള്‍ പായ്ക്ക് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തി വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വീട് തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂത്തമകളുടെ ആരോഗ്യപ്രശ്‌നം മൂലമുള്ള വിഷാദമാകാം കൂട്ടമരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT