ഭൈറോണ്‍ സിങ് റാത്തോഡ്‌ 
India

'ബോര്‍ഡറിലെ' യഥാര്‍ഥ ഹീറോ; 1971ലെ യുദ്ധവീരന്‍ ഭൈരോണ്‍ സിങ് റാത്തോഡ് വിടപറഞ്ഞു

താര്‍ മരുഭൂമിയിലെ ലോംഗെവാലെ പോസ്റ്റിലെ ബിഎസ്എഫ് യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു റാത്തോഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ധീരയോദ്ദാവ് ഭൈരോണ്‍ സിങ് റാത്തോഡ്(81) അന്തരിച്ചു. ജോധ്പൂര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് ബിഎസ്എഫ് റിട്ടയേര്‍ഡ് നായിക് ഭൈരോണ്‍ സിങ് റാത്തോഡിന്റെ വിയോഗം. പാക് സേനയെ തടഞ്ഞു നിര്‍ത്തിയ ഭൈറോണ്‍ സിങ് റാത്തോഡിന്റെ ധീരതയാണ് സുനില്‍ ഷെട്ടി നായകനായ ബോര്‍ഡറില്‍ ആവിഷ്‌കരിച്ചത്.

ഇന്ത്യ-പാക് യുദ്ധം തീവ്രതയിലെത്തിയ സമയം താര്‍ മരുഭൂമിയിലെ ലോംഗെവാലെ പോസ്റ്റിലെ ബിഎസ്എഫ് യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു റാത്തോഡ്. 7 പേരാണ് യൂണിറ്റിലുണ്ടായത്. റാത്തോഡിന്റെ നേതൃത്വത്തിലുള്ള സൈന്യം പാക് പട്ടാളത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് തോല്‍പ്പിച്ചു. സംഭവത്തെ കുറിച്ച് ബിഎസ്എഫിന്റെ റെക്കോര്‍ഡുകളില്‍ പറയുന്നത് ഇങ്ങനെ, 23 പഞ്ചാബ് സൈനികരിലൊരാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഭൈരോണ്‍ സിങ് റാത്തോഡ് തന്റെ മെഷീന്‍ ഗണ്ണില്‍ നിന്ന് വെടിയുതിര്‍ത്ത് ശത്രുനിരയ്ക്ക് കനത്ത നാശമുണ്ടാക്കി...

1972ല്‍ അദ്ദേഹത്തിന് ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചു. 1987ലാണ് സേനയില്‍ നിന്ന് വിരമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും റാത്തോഡിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)