യുവാവിന്റെ മുഖത്തടിക്കുന്ന രാകേഷ് ടിക്കായത്ത് 
India

'ആക്രമിക്കാന്‍ എത്തി'; യുവാവിന്റെ മുഖത്തടിച്ച് കര്‍ഷക നേതാവ്‌ രാകേഷ് ടിക്കായത്ത് (വീഡിയോ)

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് ഒരാളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് ഒരാളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ടിക്കായത്ത് വിശദീകരണവുമായി രംഗത്തുവന്നു. സമരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വന്നയാളെയാണ് തല്ലിയതെന്ന് ടിക്കായത്ത് പറഞ്ഞു. അയാള്‍ സംഘടനയില്‍ അംഗമല്ലെന്നും ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ മജിസ്‌ട്രേറ്റും സംസാരിച്ചു. വെടിവെച്ച് കൊന്നോളൂ എന്നാലും സമരം അവസാനിപ്പിക്കില്ല എന്നും സമരം തുടരുമെന്നുമാണ് ടിക്കായത്ത് മറുപടി നല്‍കിയത്. അതിനിടെയാണ് രാകേഷ് ടിക്കായത്ത് യുവാവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

'അയാള്‍ സംഘടനയിലെ അംഗമല്ല . കൈയില്‍ വടി എടുത്ത് സമരവേദിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചത്. മാധ്യമങ്ങളോട് മോശമായി പെരുമാറി. ഇവിടെ കൂടിയിരിക്കുന്നവരില്‍ ദുരുദ്ദേശത്തോടെ ഇരിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സ്ഥലം വിടണം'- ടിക്കായത്ത്  പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT