പ്രതീകാത്മക ചിത്രം 
India

സിനിമയില്‍ അവസരം നല്‍കാം; അഭിമുഖത്തിനായി ഹോട്ടലില്‍ വിളിച്ചുവരുത്തി; യുവനടിയെ ബലാത്സംഗം ചെയ്തു

ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര്‍ പിന്തുടരുന്ന താരമാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ഗുരുഗ്രാം: അഭിമുഖത്തിനായി വിളിച്ചുവരുത്തിയ ശേഷം ഭോജ്പുരി താരമായ 24കാരിയെ ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. സാമൂഹിക മാധ്യമത്തിലുടെ പരിചയപ്പെട്ടയാളാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി പറയുന്നു. ഭോജ്പുരി താരമായ യുവതി ഡല്‍ഹിയിലാണ് താമസം. 

ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര്‍ പിന്തുടരുന്ന താരമാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് മഹേഷ് പാണ്ഡയെന്നയാളെ താന്‍ ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം തനിക്ക് ഭോജ്പുരി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു. ജൂണ്‍ 29ന് അഭിമുഖത്തിനെന്ന പേരില്‍ ഗുരുഗ്രാമിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായി പരാതിയില്‍ പറയുന്നു.

ഹോട്ടലില്‍ എത്തിയപ്പോള്‍ മഹേഷ് തന്നെ നേരത്തെ ബുക്ക് ചെയ്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഭിമുഖത്തിന്റെ ഭാഗമായി കുറച്ചു ചോദ്യങ്ങള്‍ ചോദിച്ച ശേഷം അയാള്‍ മദ്യപിക്കാന്‍ തുടങ്ങി. ഇന്റര്‍വ്യൂ കഴിഞ്ഞ് ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭിഷണിപ്പെടുത്തിയതായും താരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT