നിതീഷ് കുമാര്‍ 
India

ഗയ നഗരത്തിന്റെ പേര് ഇനി 'ഗയാ ജി'; സനാതന സംസ്‌കാരത്തോടുള്ള സമര്‍പ്പണമെന്ന് ബിജെപി

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം,

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലെ ഗയ നഗരം ഇനി 'ഗയാ ജി' എന്നറിയപ്പെടും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം, പട്ടണത്തിന്റെ ചരിത്രപപരവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് നടപടി.

പട്ടണത്തിന്റെ പേര് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത ജെഡിയു ദേശീയ പ്രസിഡന്റ് നിതീഷ് കുമാറിന് നന്ദി അറിയിക്കുകയും ചെയ്തു. തീരുമാനത്തെ ബിജെപി എംപി രവിശങ്കര്‍ പ്രസാദും സ്വാഗതം ചെയ്തു. ഗയയുടെ മതപരമായ പ്രാധാന്യത്തെ ഈ തീരുമാനം എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.'ഗയയെ 'ഗയാജി' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാര്‍ഹവും അഭിമാനകരവുമാണ്. ഈ തീരുമാനം ഗയയുടെ മതപരമായ പ്രാധാന്യത്തെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, സനാതന സംസ്‌കാരത്തോടുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമര്‍പ്പണത്തെയും മതസ്ഥലങ്ങളുടെ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,' രവി ശങ്കര്‍ പ്രസാദ് എക്‌സില്‍ കുറിച്ചു.

ആത്മീയമായി ഇന്ത്യയില്‍ ഏറെ പ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് ഗയ. പഴയ പാടലീപുത്രം കേന്ദ്രമായുള്ള മഗധ സാമ്രാജ്യത്തിലെ പുരാതന നഗരം. ഹിന്ദുക്കളെക്കൂടാതെ ജൈന, ബുദ്ധ മതവിശ്വാസികളുടെ പുണ്യസങ്കേതം കൂടിയാണ് ഗയ. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം ഗയയെപ്പറ്റി പരാമര്‍ശമുണ്ട്. ഫാല്‍ഗുനി തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന് വിഷ്ണുപാദ ക്ഷേത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT