ഫോട്ടോ: ട്വിറ്റർ 
India

രാജ്യത്ത് വായു മലിനീകരണം രൂക്ഷം; ബിഹാറിൽ ​ഗുരുതരം

മോതിഹാരി, സിവാന്‍, ദര്‍ഭംഗ നഗരങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: രാജ്യത്ത് വായു മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ വായുവിന്റെ നിലവാരം വളരെ മോശം നിലവാരത്തിലാണെന്നും സ്ഥിതി ​ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കണക്കുകള്‍ പുറത്തു വിട്ടത്. 

മോതിഹാരി, സിവാന്‍, ദര്‍ഭംഗ നഗരങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലാണ്. നിലവാര സൂചിക (എക്യുഐ) യഥാക്രമം 419, 417, 404 എന്നിങ്ങനെ ആണ്. വായു ഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ മറ്റ് 10 ഇടങ്ങളില്‍ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലുമാണ്.

ബിഹാറിന് പുറമെ യുപി, പഞ്ചാബ്, ​ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വായു മലിനീകരണം രൂക്ഷമായ സ്ഥിതിയിലാണ്. രാജ്യത്ത് വായു നിലവാരം ഏറ്റവും മോശമുള്ള പത്ത് ന​ഗരങ്ങളിൽ ഏഴും ബി​ഹാറിലാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായു ഗുണനിലവാരം മോശമായി തുടരുന്നതിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്