ജീവിതം മോഡേൺ ആകാം, പക്ഷെ അടുക്കളയിൽ ഇവ ഒരിക്കലും കാലിയാക്കരുത്

അടുക്കും ചിട്ടയുമുള്ള അടുക്കള പാചകം എളിപ്പമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Kitchen tips
Kitchen tipsPinterest
Updated on: 
2 min read

ജീവിതം മോഡേൺ ആകുമ്പോൾ അടുക്കളയോടുള്ള സമീപനവും മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് രാവിലെ മുതൽ അടുക്കളയിൽ ആളും തിരക്കുമായിരുന്നുവെങ്കിൽ, ഇന്ന് പാചകം ഒരു നേരത്തേക്ക് പലയിടങ്ങളിലും ചുരുങ്ങി. അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മീൽ പ്രിപ്പ് ചെയ്തു വയ്ക്കുക എന്ന സംവിധാനത്തിലേക്ക് മാറി. എന്നാൽ അടുക്കും ചിട്ടയുമുള്ള അടുക്കള പാചകം എളിപ്പമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Kitchen tips
നല്ല കട്ടൻ ചായ തിളപ്പിക്കാൻ അറിയാമോ? രുചി കൂട്ടാൻ ഒരു ടിപ്പുണ്ട്

പാചകം ചെയ്യുന്നതിനിടയില്‍ ചേരുവകള്‍ തപ്പി സമയം കളയേണ്ടന്നതും ആവശ്യമുള്ള സാധനങ്ങളൊക്കെ വേണ്ട അളവില്‍ കൃത്യസ്ഥലത്ത് ഉണ്ടാകുമെന്നതുമൊക്കെ പെട്ടെന്നുള്ള പാചകത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് അവശ്യസാധനങ്ങള്‍ കാലിയാകാതിരിക്കാന്‍ ഇടയ്ക്ക് അടുക്കള വൃത്തിയാക്കുന്നത് സഹായിക്കും.

Kitchen tips
ബാക്കി വന്ന ദോശമാവ് കൊണ്ട് നല്ല മൊരിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കാം

ഓരോ വ്യക്തിയെയും അവരുടെ ഭക്ഷണശീലങ്ങളെയും അനുസരിച്ച് അടുക്കളയ്ക്ക് വ്യത്യാസമുണ്ടാകും. എങ്കിലും ചില ചേരുവകള്‍ എല്ലാ വീടുകളിലും സമാനമായിരിക്കും. അത്തരത്തില്‍ ഉറപ്പായും കരുതിയിരിക്കേണ്ട ചില ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

വീട്ടില്‍ ഉറപ്പായും വേണ്ട 8 ചേരുവകള്‍

എണ്ണയും മസാലക്കൂട്ടും: പല രുചിയുടെയും അടിസ്ഥാന ചേരുവകളാണ് എണ്ണയും മസാലക്കൂട്ടും. അതുകൊണ്ട് ഇതെല്ലാം അടുക്കളയില്‍ സ്റ്റോക്കുണ്ടാകണം. ജീരകം, മല്ലി, കടുക്, മഞ്ഞള്‍, മുളക്, ഗരം മസാല എന്നിവ മറക്കാതെ നിറച്ചുവയ്ക്കാം. വെളിച്ചെണ്ണ അടക്കം ആവശ്യമുള്ള എണ്ണകളൊക്കെ ഉണ്ടെന്ന് ഉറപ്പാക്കി വേണം അടുക്കളയിലെ കാര്യങ്ങള്‍ ക്രമീകരിക്കാന്‍.

പയര്‍വര്‍ഗ്ഗങ്ങള്‍: ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങളില്‍ ഒന്നാണ് ഇത്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ഉറപ്പാക്കാനും പ്രതിമാസ ബജറ്റ് താളംതെറ്റിക്കാതെ മുന്നോട്ടു കൊണ്ടു പോകാനും ഇവ സംഭരിക്കാം. ചെറുപയര്‍, പരിപ്പ്, കടല, വന്‍പയര്‍ എന്നിവ അടുക്കളയില്‍ സ്ഥിരം സാന്നിധ്യമായിരിക്കണം.

അരി: നമ്മുടെ ഭക്ഷണക്രമത്തിലെ പ്രധാന ഭക്ഷണമാണ് ചോറ്. അതുകൊണ്ട് തന്നെ വീട്ടിൽ അരി എപ്പോഴും സ്റ്റോക്ക് ഉണ്ടാകണം. അതിനൊപ്പം ഗോതമ്പുപൊടി പോലുള്ളവയും സംഭരിച്ചു സൂക്ഷിക്കുന്നത് നല്ലതാണ്.

ചായപ്പൊടിയും കാപ്പിപ്പൊടിയും - ചായയും കാപ്പിയും കുടിക്കാത്ത ഒരു ദിവസം പോലും പലര്‍ക്കും ചിന്തിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് ചായപ്പൊടിയും കാപ്പിപ്പൊടിയും ഉറപ്പായും അടുക്കളയില്‍ കാണണം. ചിലര്‍ക്ക് ഗ്രീന്‍ ടിയും നിര്‍ബന്ധമാണ്. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഇവ സ്റ്റോക്ക് ചെയ്യാം. അതിഥികളെ സൽക്കരിക്കാൻ ഇവ മുഖ്യമാണ്.

ഉപ്പും പഞ്ചസാരയും - ഈ രണ്ട് ചേരുവകള്‍ അത്യാവശ്യമാണെന്ന് പറയണ്ട കാര്യം പോലുമില്ല. അടുക്കളയില്‍ മറ്റെന്ത് ഇല്ലെങ്കിലും ഉപ്പും പഞ്ചസാരയും വേണം. ഇവയിലൊന്ന് ചേര്‍ക്കാത്ത വിഭവങ്ങള്‍ പോലും ഉണ്ടാകില്ല. അതുകൊണ്ട് അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഇത് ആദ്യമെഴുതാം.

Kitchen tips
കാച്ചിയ മോരിൽ ഉപ്പ് എപ്പോൾ ചേർക്കണം? മോര് തിളപ്പിക്കരുതെന്ന് പറയുന്നതിൻ്റെ കാരണം...

ഉരുളക്കിഴങ്ങ്, സവാള: ഇവ രണ്ടും പല റെസിപ്പികളിലും ഉപയോഗിക്കുന്ന ചേരുവകളാണ്. അതുകൊണ്ട് സവാളയും ഉരുളക്കിഴങ്ങും അടുക്കളയില്‍ കാലിയാക്കരുത്.

ഇഞ്ചി, വെളുത്തുള്ളി: നാടന്‍ വിഭവങ്ങള്‍ക്കും പാശ്ചാത്യ വിഭവങ്ങള്‍ക്കുമെല്ലാം അത്യാവശ്യം വേണ്ട ചേരുവകളില്‍ ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിൻ്റെ രുചി മാത്രമല്ല ആരോഗ്യത്തിൻ്റെ കാര്യത്തിലും ഇഞ്ചിയും വെളുത്തുള്ളിയും പ്രധാന പങ്കുവഹിക്കാറുണ്ട്. പാചകം എളുപ്പമാക്കാന്‍ ഇതിന്റെ പേസ്റ്റ് ഇപ്പോള്‍ വിപണയില്‍ വാങ്ങാന്‍ ലഭിക്കും എന്ന കാര്യവും മറക്കണ്ട.

ബ്രെഡ്ഡും മുട്ടയും: സമയമില്ലാത്തത് കൊണ്ട് ബ്രേക്ക്ഫാസ്റ്റ് വേണ്ടെന്ന് വയ്ക്കുന്നവര്‍ക്ക് ബ്രെഡ്ഡും മുട്ടയും രക്ഷയ്‌ക്കെത്താറുണ്ട്. അതുകൊണ്ട് ഇത് രണ്ടും വീട്ടിലുണ്ടെങ്കില്‍ പാചകകാര്യങ്ങളില്‍ പകുതി ടെന്‍ഷന്‍ കുറയും.

Kitchen tips
പാൽ തിളപ്പിക്കുമ്പോൾ മുകളിൽ പാട കെട്ടുന്നത് എന്തുകൊണ്ട്? പിന്നിൽ രസകരമായ ഒരു ശാസ്ത്രമുണ്ട്
Kitchen tips
ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് അപകടമാണോ? കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം?
Kitchen tips
പുഴുങ്ങിയ മുട്ട കൂടുതൽ രുചികരമാക്കാൻ കറിവേപ്പിലപ്പൊടി, റെസിപ്പി ഇതാ
Summary

Eight importance ingredients that should be in kitchen always

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER