Supreme Court (Bihar SIR exercise) file
India

ബിഹാർ വോട്ടർ പട്ടിക; ആധാറോ, ഇല്ലെങ്കിൽ 11 രേഖകളിൽ ഒന്നോ മതി; ഓൺലൈനായി അപേക്ഷിക്കാം

കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓൺലൈനായും അപേക്ഷിക്കാമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബി​ഹാറിൽ ഓ​ഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓൺലൈനായും അപേക്ഷിക്കാമെന്ന് സുപ്രീം കോടതി. ഇവർക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 11 രേഖകളിൽ ഏതെങ്കിലുമോ അല്ലെങ്കിൽ ആധാറോ സമർപ്പിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

അതേസമയം ഒഴിവാക്കപ്പെട്ടവരുടെ പേര് ചേർക്കാനോ അവകാശവാദമുന്നയിക്കാനോ രാഷ്ട്രീയ പാർട്ടികളാരും രം​ഗത്തു വരാത്തതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ബിഹാറിലെ അം​ഗീകൃത രാഷ്ട്രീയ പാ‍ർട്ടികളെ കൂടി കക്ഷി ചേർക്കാൻ ഉത്തരവിട്ട് വോട്ടർമാരെ പേരു ചേർക്കാൻ സഹായിച്ചതിന്റെ വിവരങ്ങൾ സമർപ്പിക്കാനും അവരോട് കോടതി ആവശ്യപ്പെട്ടു.

ബൂത്തുതല ഏജന്റുമാർ (ബിഎൽഎ) എതിർപ്പ് സമർപ്പിക്കുമ്പോൾ ബൂത്തുതല ഉദ്യോ​ഗസ്ഥർ (ബിഎൽഒ) രസീതുകൾ നൽകുന്നില്ലെന്നു പാർട്ടികൾ ചൂണ്ടിക്കാട്ടി. തുടർന്നു ബിഎൽഎമാർ സമർപ്പിച്ച അപേക്ഷകളുടെ രസീതുകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു.

കരടിൽ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കാരണങ്ങൾ സഹിതം പാർട്ടികൾക്കു കൈമാറിയിട്ടുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു. എന്നാൽ ഇതുവരെ ആരും എതിർപ്പുന്നയിച്ചില്ല. രണ്ട് ലക്ഷം പുതിയ വോട്ടർമാർ അപേക്ഷ നൽകി. പാർട്ടികളാരും എതിർപ്പുന്നയിക്കുകയോ കക്ഷി ചേരുകയോ ചെയ്തിട്ടില്ലെന്നു ദ്വിവേദി പറഞ്ഞപ്പോൾ ആർജെഡി നേതാവ് മനോജ് ഝായ്ക്കു വേണ്ടിയാണ് താൻ ഹാജരാകുന്നതെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. കോൺ​ഗ്രസ്, സിപിഎം, സിപിഐ, സിപിഐ എംഎൽ പാർട്ടികൾക്കു വേണ്ടിയാണ് താൻ എത്തിയതെന്നു മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്‍വിയും പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളായി ഒട്ടേറെപ്പേർ സംസ്ഥാനത്തിനു പുറത്താണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ അറിയിച്ചു. ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ആർജെഡിയ്ക്കു പകുതി മണ്ഡലങ്ങളിലും ബിഎൽഎമാരില്ലെന്നും ഭൂഷൺ പറഞ്ഞു. തുടർന്നാണ് ഓൺലൈനായി അപേക്ഷ നൽകാമെന്നു കോടതി വ്യക്തമാക്കിയത്.

ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തോട് (എസ്ഐആർ) പാർട്ടികൾ സഹകരിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചതിനെ തുടർന്നാണ് നടപടി. കേസ് സെപ്റ്റംബർ എട്ടിനു വീണ്ടും പരി​ഗണിക്കും.

Bihar SIR exercise: We will allow online submission of claims of deleted voters with Aadhaar card or any other acceptable documents for Bihar SIR, the Supreme Court said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

SCROLL FOR NEXT