ബിഹാറില്‍ 52 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതീകാത്മകം
India

ബിഹാറില്‍ 52 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ യോഗ്യരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷന്‍. മരിച്ചവരോ കുടിയേറിയവരോ ആയ 52ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ യോഗ്യരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ഭരണഘടന നിര്‍ദേശിക്കുന്ന കടമയുടെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം നല്‍കപ്പെട്ട അധികാരങ്ങള്‍ ഉപയോഗിച്ചാണ് നടപടിയെന്നുമായിരുന്നു കമ്മീഷന്റെ വാദം.

52 ലക്ഷം പേരുകളില്‍ 18 ലക്ഷം പേര്‍ മരിച്ചതായും 26 ലക്ഷം പേര്‍ മറ്റ് നിയോജക ണ്ഡലങ്ങളിലേക്ക് മാറിയതായും 7ലക്ഷം പേര്‍ രണ്ടിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തട്ടുണ്ടെന്നും കമ്മീഷന്റെ കണക്കുകളില്‍ പറയുന്നു.

The electoral roll revision in Bihar has weeded out 52 lakh voters who are dead or migrated, the Election Commission said today, assuring that "all eligible electors are included in the draft electoral roll to be published on August 1"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT