പറ്റ്‌ന: ബീഹാറിലെ ഭഗല്‍പൂരില്‍ യുവതിയെ കുത്തിക്കൊന്നു. പ്രതി യുവതിയുടെ സ്തനങ്ങള്‍ മുറിച്ചെടുത്താണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. യുവതിയുടെ മരണം സ്്ഥിരീകരിച്ചെങ്കിലും കൊലപാതകരീതി ബന്ധുക്കള്‍ പറയുന്ന പോലെയല്ലെന്ന് പൊലീസ് പറയുന്നു. പ്രതി ഒന്നിലധികം തവണ യുവതിയുടെ നെഞ്ചില്‍ കുത്തിയതായും ചികിത്സക്കിടെ യുവതി മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. യുവതിയുമായി ശാരീരികബന്ധം സ്ഥാപിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. പ്രതി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഭാര്യ മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്നു.സാധാരണയായി ഓട്ടോറിക്ഷയിലാണ് വരാറ്. അന്ന് ഓട്ടോറിക്ഷ ഇല്ലാത്തതിനെ തുടര്‍ന്ന് നടന്നുവരികയായിരുന്നു. പ്രതി ഷെയ്ക് ഷക്കീലീന്റെ കടയുടെ ഭാഗത്ത് എത്തിയപ്പോള്‍ അവള്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അയാള്‍ ഭാര്യയെ പിന്തുടര്‍ന്നു. തുടര്‍ന്ന് യുവതിയെ കുത്തിയശേഷം മുലകള്‍ വെട്ടിമാറ്റുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. ഷക്കീലിന്റെ ഉദ്ദേശ്യം ശരിയല്ലാത്തതിനാല്‍ ആയാളോട് വീട്ടിലേക്ക് വരരുതെന്ന് താന്‍ മുന്നറിയിപ്പ്് നല്‍കിയിരുന്നു. ഇതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ മരണമൊഴിയില്‍ ഷക്കീലിന്റെ പേര് പറയുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഒബിസി മോര്‍ച്ച രംഗത്തെത്തി. പ്രാകൃതവും ലജ്ജാകരവും ഹൃദയഭേദകവുമാണ് ഇതെന്ന് ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി പറഞ്ഞു. ഒരു വ്യക്തിക്ക് ആരെയെങ്കിലും കുത്തുകയോ കൊല്ലുകയോ ചെയ്യാം. കൈയും കാലും വെട്ടിയെടുക്കുന്നതും കേട്ടിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്തനം മുറിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന വികാരം എന്താണ്?. ഇത് താലിബാനിസമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതി ഷക്കീലിനെ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ തൂക്കിലേറ്റണം. കൊലപാതകത്തിന്റെ ഉത്തവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്ത് കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്ത്രീയുടെ ശരീരം വെട്ടിനുറുക്കിയ നിലയില്‍ വീപ്പയ്ക്കുള്ളില്‍; കണ്ടെത്തിയത് വാടക വീടിനകത്ത്, അന്വേഷണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates