മനോജ് പരസ്/ ചിത്രം: എഎൻഐ 
India

ലോക്ക്ഡൗൺ ലംഘിച്ച് ഇഫ്താർ; എംഎല്‍എ അടക്കം 53പേർക്കെതിരെ കേസ് 

സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോർ എംഎല്‍എ  അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താറില്‍ പങ്കെടുത്ത എംഎല്‍എക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോർ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്. 

സറയ്മീര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഫ്താര്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരടക്കം ഇഫ്താറില്‍ പങ്കെടുത്തിരുന്നു. 

എംഎല്‍എ അടക്കം പരിപാടിയില്‍ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആകെ 53 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു