ബിൽക്കിസ് ബാനു/ പിടിഐ 
India

'ബില്‍കിസിന് നീതി ലഭിച്ചു'; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് സാക്ഷി; പടക്കം പൊട്ടിച്ച് സന്തോഷം പ്രകടിപ്പിച്ച് ബന്ധുക്കള്‍

'പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വിധിയില്‍ വളരെ സന്തോഷമുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ സാക്ഷി. ബില്‍കിസ് ബാനുവിനെ നീതി ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ദേവ്ഗഥ് ബാരിയ ഗ്രാമത്തിലെ ബില്‍കിസിന്റെ ബന്ധുക്കള്‍ സുപ്രീംകോടതി വിധിയില്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. 

ബാനുവിന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി, പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വിധിയില്‍ വളരെ സന്തോഷമുണ്ട്. അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. സംഭവത്തിന് ഞാന്‍ സാക്ഷിയാണ്.

കേസിലെ 11 പ്രതികളെയും മഹാരാഷ്ട്ര കോടതി ശിക്ഷിച്ചതാണ്. ഈ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച നടപടി തെറ്റാണ്. അതാണ് കോടതിയില്‍ ചോദ്യം ചെയ്തത്. സുപ്രീംകോടതി വിധി വളരെയധികം സന്തോഷം തരുന്നുവെന്നും അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. 

ബില്‍കിസിന്റെ ബന്ധുക്കള്‍ താമസിക്കുന്ന ദേവ്ഗഥ് ബാരിയ ഗ്രാമത്തിലാണ് മന്‍സുരിയും താമസിക്കുന്നത്. സുപ്രീംകോടതി വിധി ടെലിവിഷനില്‍ കണ്ടതിനു പിന്നാലെ ബന്ധുക്കള്‍ പടക്കം പൊട്ടിച്ച് കോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT