ബിൽ ​ഗേറ്റ്സ് ഓട്ടോ ഓടിക്കുന്ന ദൃശ്യം 
India

'ഒട്ടും പുകയും ശബ്ദവുമില്ല'; ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് ഓട്ടോ ഓടിച്ച് ബില്‍ ഗേറ്റ്‌സ്- വീഡിയോ 

ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബില്‍ ഗേറ്റ്‌സ് തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഓട്ടോറിക്ഷയുടെ കണ്ണാടിയില്‍ ബില്‍ ഗേറ്റ്‌സ് മുഖം നോക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. 'ഒട്ടും പുകയുമില്ല, അനാവശ്യമായ ശബ്ദവുമില്ല'- ഇത് മഹീന്ദ്രയുടെ ട്രിയോ  എന്ന് പരിചയപ്പെടുത്തിയാണ് ബില്‍ ഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചത്. വാഹനത്തിന്റെ ഫീച്ചറുകള്‍ വിശദീകരിക്കാനും ബില്‍ ഗേറ്റ്‌സ് മറന്നില്ല. ഇതിന് പുറമേ റോഡില്‍ സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം സാധ്യമായ ലോകം സൃഷ്ടിക്കുന്നതിന് പുതിയ വഴി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.

സ്യൂട്ട് ധരിച്ചാണ് ബില്‍ ഗേറ്റ്‌സ് ഓട്ടോറിക്ഷ ഓടിക്കുന്നത്. 'നവീകരണത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം തുടരുകയാണ്.
131 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാന്‍ ഓടിച്ചത്. ഗതാഗത വ്യവസായത്തിന്റെ ഡീകാര്‍ബണൈസേഷനില്‍ മഹീന്ദ്രയെപ്പോലുള്ള കമ്പനികള്‍ സംഭാവന ചെയ്യുന്നത് കാണുന്നത് പ്രചോദനകരമാണ്.'- ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT