പ്രതീകാത്മക ചിത്രം
India

ആണ്‍കുഞ്ഞ് ജനിച്ചില്ല, പകരം ഇരട്ട പെണ്‍കുട്ടികള്‍; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചു മൂടിയത് പിതാവ്

ഹരിയാനയിലെ റോത്തഗിലുള്ള 32 കാരനായ നീരജ് സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: പെണ്‍കുഞ്ഞ് ജനിച്ചതിനാല്‍ മൂന്ന് ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി പിതാവ് വീടിന് സമീപം കുഴിച്ചിട്ടു. ഹരിയാനയിലെ റോത്തഗിലുള്ള 32 കാരനായ നീരജ് സോളങ്കിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലുള്ള വീടിന് സമീപത്തുള്ള ശ്മശാനത്തിന് സമീപം നാട്ടുകാരാണ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ മൂന്നിനാണ് സംഭവം.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിദുരം നേടിയ നീരജ് മകന്‍ ജനിക്കണമെന്ന് ആഗ്രഹിച്ച് അത് ലഭിക്കാത്തത് നിരാശയുണ്ടാക്കിയതെന്നും ഇതേത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിനോട് പറഞ്ഞു.

കുഞ്ഞുങ്ങള്‍ അസുഖം മൂലം കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മാറ്റുകയും വീട്ടില്‍ കൊണ്ടുവന്നു കൊന്ന് സമീപത്തുള്ള ശ്മശാനത്തില്‍ കുഴിച്ചു മൂടുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യം നടത്തിയതിന് ശേഷം പ്രതി ഒളിവിലായിരുന്നതിനാല്‍ നീരജിന്റെ പിതാവിനെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ അമ്മയും സഹോദരിയും ഒളിവിലാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായില്ല. സ്ത്രീധനത്തിന്റെ പേരിലും ഇയാള്‍ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് 2022ല്‍ ഭാര്യ പരാതിയും നല്‍കിയിരുന്നു. പിന്നീട് പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയുമായിരുന്നു.

ഗര്‍ഭകാലത്ത് തന്നെ ലിംഗനിര്‍ണയം നടത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും ഇവര്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അമ്മക്ക് വിട്ടു നല്‍കിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്