BADAL AMIT SHAH 
India

പഞ്ചാബില്‍ പുതിയ നീക്കം, ബിജെപിയും അകാലിദളും കൈകോര്‍ക്കുന്നു?; സൂചന നല്‍കി അമിത്ഷായും ബാദലും

ഒന്നിച്ചു നിന്നാല്‍ 2027ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മിയെയും കോണ്‍ഗ്രസിനെയും നേരിടാമെന്ന് കണക്കുകൂട്ടല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ന്യൂഡല്‍ഹി: 2027ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും വീണ്ടും സഖ്യത്തിനൊരുങ്ങുന്നു എന്ന് സൂചന. തങ്ങളുടെ ആശയങ്ങളോടും പദ്ധതികളോടും യോജിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ വെളിപ്പെടുത്തി. 2027ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ബാദലിന്റെ പ്രതികരണമുണ്ടായത്. ഇതാണ് ഇരുകൂട്ടരും ഒന്നിക്കുമെന്ന അഭ്യൂഹമുണ്ടാക്കിയത്. കൂടാതെ, പഞ്ചാബിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണെന്ന് ബാദല്‍ ആരോപിച്ചിരുന്നു. അതിനാല്‍ ഇരുപാര്‍ട്ടികളുമായി യാതൊരുവിധ രാഷ്ട്രീയ ധാരണയ്ക്കും സാധ്യതയില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ബിജെപിയുമായുള്ള സഖ്യസാധ്യതകളിലേക്കാണ്.

അതേസമയം, അകാലിദളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ കേവല്‍ സിങ്ങ് ധില്ലന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ 117 നിയമസഭ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമിത്ഷായുടെ പ്രസ്താവന കൃത്യമായ രാഷ്ട്രീയ സൂചന നല്‍കുന്നുണ്ടെന്നും സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്നുണ്ടാകുമെന്നും പഞ്ചാബിലെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അകാലിദളും ബിജെപിയും പഞ്ചാബില്‍ 24 വര്‍ഷത്തോളം ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് 2020ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വേര്‍പിരിഞ്ഞു. വെവ്വേറെ മത്സരിച്ചെങ്കിലും വന്‍തിരിച്ചടിയാണ് ഇരുകൂട്ടരും നേരിട്ടത്. 117 അംഗ നിയമസഭയില്‍ ബിജെപിക്ക് രണ്ടും അകാലിദളിന് മൂന്നും സീറ്റുകള്‍ മാത്രമാണ് നേടാനായത്. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ഷക നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഇരുപാര്‍ട്ടികളും പരസ്പരം അകലം പാലിയ്ക്കുകയായിരുന്നു.

നിലവില്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ വലിയ ജനരോഷമുണ്ടെന്നാണ് അകാലിദളും ബിജെപിയും കരുതുന്നത്. അതിനാല്‍ ഒരുമിച്ചു നിന്നാല്‍ നേട്ടമുണ്ടാക്കാമെന്ന് ഇരുപാര്‍ട്ടിയും കണക്ക് കൂട്ടുന്നു. പഞ്ചാബില്‍ അധികാരം തിരികെ പിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിനാല്‍ ഇത്തവണ കടുത്ത ത്രികോണ പോരിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക എന്നാണ് വിലയിരുത്തല്‍.

Possibility of a new alliance between BJP and Akali Dal in Punjab

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി'; ദിവ്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

'വെറുതേ മാനിഫെസ്റ്റ് ചെയ്തു കൊണ്ടിരുന്നാൽ ഒരു കാര്യവും നടക്കില്ല, അതിനായി കഠിനാധ്വാനം ചെയ്യണം'; നെപ്പോളിയൻ

അമിതാഭ് ബച്ചനും ദില്‍ജിത് ദൊസാഞ്ജിനും മുംബൈ മേയർക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

'ആ കൊച്ചിന്റെ മനസ് എത്ര വേദനിച്ചു കാണും, മമിതയെ കണ്ടു പഠിക്കണം'; സെല്‍ഫിയ്ക്കായി വന്ന കുട്ടിയെ പ്രയാഗ മടക്കി അയച്ചോ? വിമര്‍ശനം

വി ഡി സതീശനെയും എന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ നീക്കം; വ്യവസായി എത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്: ആരോപണവുമായി ഡികെ ശിവകുമാർ