അമിതാഭ് ബച്ചനും ദില്‍ജിത് ദൊസാഞ്ജിനും മുംബൈ മേയർക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

ഖലിസ്ഥാന്‍ അനുകൂലികളുടെ പേരില്‍ മേയറുടെ ഓഫീസിലേക്ക് വന്ന ഇമെയില്‍ സന്ദേശത്തിലാണ് ഭീഷണി
amitabh-bachchan-jalsa-diljit-dosanjh-mumbai-concert-bomb-threat
Amitabh Bachchan’s Jalsa Bungalow and Diljit Dosanjh’s Mumbai Concert Venue Receive Bomb Threats
Updated on: 
1 min read

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള 'ജല്‍സ' ബംഗ്ലാവിനും മുംബൈ മേയറുടെ ഓഫീസിലും ബോംബാക്രമണം നടത്തുമെന്ന് ഭീഷണി. പഞ്ചാബി ഗായകന്‍ ദില്‍ജിത് ദൊസാഞ്ജിന്റെ സംഗീത പരിപാടിയിലും ബോംബാക്രമണമുണ്ടാകുമെന്ന് ഖലിസ്ഥാന്‍ അനുകൂലികളുടെ പേരില്‍ വന്ന ഇ-മെയിലില്‍ പറയുന്നു. മേയറുടെ ഓഫീസിലേക്ക് വന്ന ഇമെയില്‍ സന്ദേശത്തിലാണ് ഈ ഭീഷണി. നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവെപ്പുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും ബോളിവുഡ് താരത്തിനു നേരെ ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണമാരംഭിച്ചു.

'ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മി' എന്ന സംഘടനയുടെ പേരില്‍ വന്ന ഇമെയില്‍ സന്ദേശമാണ് അധികൃതരുടെ ആശങ്ക വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 27 വരെയുള്ള കാലയളവില്‍ അമിതാഭ് ബച്ചന്റെ 'ജല്‍സ' ബംഗ്ലാവും നവംബര്‍ 27ന് മഹാലക്ഷ്മി റേസ്‌കോഴ്‌സില്‍ നടക്കാനിരിക്കുന്ന ദൊസാഞ്ജിന്റെ സംഗീത പരിപാടിയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഇമെയിലില്‍ പറയുന്നത്. ഇതിനുപുറമെ, നഗരത്തിലെ ചില സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള മുന്നറിയിപ്പുകളും സന്ദേശത്തിലുണ്ടായിരുന്നു.

മേയറുടെ ഓഫിസില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സംശകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഭീഷണിയാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി പ്രമുഖരുടെ വസതികളിലും പ്രധാന പരിസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദൊസാഞ്ജിന്റെ ഡല്‍ഹിയിലെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

amitabh-bachchan-jalsa-diljit-dosanjh-mumbai-concert-bomb-threat
സല്‍മാന്‍ ഖാന്റെ പേരില്‍ വീണ്ടും ഭീഷണി; ടൈഗര്‍ ഷറോഫിനെ ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടത് എന്തിന്?
amitabh-bachchan-jalsa-diljit-dosanjh-mumbai-concert-bomb-threat
സ്റ്റാലിന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്തു, സെക്രട്ടേറിയേറ്റിലടക്കം ബോംബ് ഭീഷണി, പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് പിടിയില്‍
amitabh-bachchan-jalsa-diljit-dosanjh-mumbai-concert-bomb-threat
മജിസ്ട്രേറ്റിന് വധഭീഷണി: കേസെടുത്ത് ഡൽഹി പൊലീസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മനഃപൂർവ്വം അട്ടിമറിച്ചെന്ന് സിജെപി
Summary

Amitabh Bachchan’s Jalsa Bungalow and Diljit Dosanjh’s Mumbai Concert Venue Receive Bomb Threats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com