വിവേക് വെങ്കട്ടസ്വാമി/ എക്സ് 
India

തെലങ്കാനയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംപി വിവേക് വെങ്കട്ടസ്വാമി പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിലേക്ക്

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് വിവേക് വെങ്കട്ടസ്വാമി ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. മുന്‍ എംപി ഡോ. ജി വിവേക് വെങ്കട്ടസ്വാമി ബിജെപിയില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിക്ക് കൈമാറി. 

കോണ്‍ഗ്രസില്‍ ചേരുമെന്ന് ബിജെപിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ഡോ. ജി വിവേക് വെങ്കട്ടസ്വാമി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക പ്രധാനമല്ല. പാര്‍ട്ടി തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും വിവേക് വെങ്കട്ടസ്വാമി പറഞ്ഞു.

തെലങ്കാന ഭരിക്കുന്ന ബിആര്‍എസ് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയല്ല സ്വന്തം കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് വിവേക് വെങ്കട്ടസ്വാമി ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക