പ്രശാന്ത് കിഷോര്‍ File Photo
India

'ജനം മാറ്റം ആഗ്രഹിക്കുന്നു; പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും ബിജെപിക്ക് നഷ്ടമായി'

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പുരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാര്‍ ബങ്കിപ്പൂര്‍ മണ്ഡലം ബിജെപിയില്‍ നിന്നു തിരിച്ചുപിടിച്ച ജന്‍സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ് തെരഞ്ഞെടുപ്പ് വിധി വ്യക്തമാക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായത് ഇതിന്റെ തെളിവാണെന്നും കെജരിവാള്‍ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പുരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

'ബിജെപി ദേശീയ അധ്യക്ഷന്റെ സീറ്റ് പോലും അവര്‍ക്ക് നഷ്ടമായി. ബങ്കിപ്പൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍'- അരവിന്ദ് കെജരിവാള്‍ എക്‌സില്‍ കുറിച്ചു. 19,320 വോട്ടിനാണ് പ്രശാന്ത് കിഷോറിന്റെ വിജയം.

31 വര്‍ഷം ബിജെപിക്കൊപ്പം നിന്ന ഉരുക്കുകോട്ടയാണ് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തിരിച്ചുപിടിച്ചത്. 2024ല്‍ രൂപീകരിച്ച ജന്‍സുരാജ് പാര്‍ട്ടിയുടെ ആദ്യവിജയമാണിത്. കഴിഞ്ഞ നിയമസഭാ തെരരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം നേടാന്‍ പ്രശാന്തിന് കഴിഞ്ഞിരുന്നില്ല. കരുത്തനായ നേതാവ് നിതിന്‍ നബിന്‍ ബിജെപി ദേശീയ അധ്യക്ഷ പദവിയിലെത്തിയതോടെ, ഉറച്ച കോട്ടയില്‍ ആര് നിന്നാലും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് താരതമ്യേനേ ജനപ്രീതി കുറഞ്ഞ നീരജ് കുമാറിനെ രംഗത്തിറക്കിയത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി അഭിഷേക് കുമാര്‍ സിന്‍ഹയെ മാറ്റിയത് ബിജെപിയിലെ ആഭ്യന്തരതര്‍ക്കങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് നിതിന്‍ നബീന്‍ ബങ്കിപ്പൂര്‍ മണ്ജലത്തില്‍ വിജയിച്ചത്.

BJP just lost its president's seat': Kejriwal on Prashant Kishor's big debut win in Bihar's Bankipur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

ശക്തമായ മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പാക് താരങ്ങൾ ബാറ്റിങ് മറക്കുന്നു! 'മൈക്ക് സ്മിത്ത്' പഠിപ്പിക്കും

വീട്ടുജോലിക്കാരിയുമായി ഓം പുരിയ്ക്ക് ബന്ധം, അറിയുന്നത് വിവാഹത്തലേന്ന്; അബോര്‍ഷനായപ്പോള്‍ 25,000 രൂപ കൊടുത്തുവിട്ടു: സീമ കപൂര്‍

മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം