അശോക് തൻവർ  ഫെയ്സ്ബുക്ക്
India

ഉച്ചവരെ ബിജെപിക്കായി പ്രചാരണം; പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് അശോക് തന്‍വര്‍

അശോക് തന്‍വര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ, ബിജെപി നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാനയിലെ മഹേന്ദ്രഗഡിലെ ഭാവനിയയില്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ വെച്ചാണ് അശോക് തന്‍വര്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നത്. സിര്‍സയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റംഗമാണ് തന്‍വര്‍.

ഉച്ചവരെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ ശേഷമാണ്, അശോക് തന്‍വര്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് തന്‍വര്‍, 2019 ലാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അശോക് തന്‍വര്‍ 2022 ല്‍ ആം ആദ്മി പാര്‍ട്ടിയിലെത്തി.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അശോക് തന്‍വര്‍ ബിജെപിയിലെത്തിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തെ പുകഴ്ത്തിയാണ് അശോക് തന്‍വര്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിര്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കുമാരി ഷെല്‍ജക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം