പ്രതീകാത്മക ചിത്രം 
India

ഡല്‍ഹിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഓഫീസില്‍ ഇരിക്കുകയായിരുന്ന കിസാന്‍ മോര്‍ച്ച അധ്യക്ഷനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഓഫീസില്‍ ഇരിക്കുകയായിരുന്ന കിസാന്‍ മോര്‍ച്ച അധ്യക്ഷനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരേന്ദര്‍ മതിയാല എന്ന സുരേന്ദര്‍ കുമാറാണ് മരിച്ചത്. 60 വയസായിരുന്നു.

സംഭവം നടക്കുമ്പോള്‍ സുരേന്ദര്‍ കുമാര്‍ പാര്‍ട്ടി ഓഫീസില്‍ ഇരിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ ഒന്നിലധികം ടീമുകള്‍ രൂപീകരിച്ചതായും പൊലീസ് പറഞ്ഞു. അക്രമിയുടെ ഉദ്ദേശ്യം വക്തമല്ലെന്നും എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. 

പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21