ബിജെപി നേതാവ് വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ച നിലയില്‍, എഎന്‍ഐ 
India

ഡല്‍ഹിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചനിലയില്‍. കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

ഈസ്റ്റ് ഡല്‍ഹിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. 42കാരനായ ജിത്തു ചൗധരിയാണ് കൊല്ലപ്പെട്ടത്. മയൂര്‍ വിഹാറില്‍ വീടിന് മുന്നില്‍ പൊലീസ് കോണ്‍സ്റ്റബിളാണ് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ബിജെപി നേതാവിനെ കണ്ടെത്തിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ട ജിത്തു ചൗധരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT