BJP leaders who cast votes in Delhi also voted in Bihar polls says Rahul Gandhi  
India

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ ബിജെപിക്ക് എതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ടുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്‌തെന്നാണ് പുതിയ ആരോപണം. ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആക്ഷേപം.

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തതായി എനിക്ക് മനസ്സിലായെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എന്നാല്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ല. ഹരിയാനയിലെ 2 കോടി വോട്ടര്‍മാരില്‍ 29 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് മോഷണം നടന്നതിന് തെളിവുകള്‍ ഹാജരാക്കിയതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Congress leader Rahul Gandhi alleged that BJP leaders who had exercised their franchise in Delhi also cast their votes in the first phase of the Bihar Assembly elections.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

ഇന്ത്യയുടെ നേട്ടം പ്രചോദനം! 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍, വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍

SCROLL FOR NEXT