മുസ്ലീം ഔട്ട് റീച്ച് പ്രോഗ്രാം; മുസ്ലീങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ഗൃഹ സന്ദര്‍ശനത്തിന് ബിജെപി

പരിപാടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍
BJP launches Muslim outreach programme in Kerala
BJP launches Muslim outreach programme in KeralaSM ONLINE
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പദ്ധതിയുമായി ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് നീക്കം. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ ധാരണ പൊളിച്ചെഴുതാനാണ് നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇതിനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്‌ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

BJP launches Muslim outreach programme in Kerala
'24 മണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല'; വേണുവിന് കഴിയാവുന്ന ചികിത്സ നല്‍കിയെന്ന് ഡോക്ടര്‍മാര്‍

എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്ന വികസനസന്ദേശം നല്‍കും. പരിപാടിയില്‍ രാഷ്ട്രീയമില്ല. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ നുണ പൊളിച്ച് വിശ്വാസം ആര്‍ജിക്കാനാണ് നീക്കം. ഇതുവരെ വിഷം നിറച്ചുവച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് നടത്തുക. വോട്ടു പിടിക്കാനോ ആരെയും വിഡ്ഢിയാക്കാനോ ബിജെപിയില്ലെന്നും ബിജെപി അധ്യക്ഷന്‍ പ്രതുകരിച്ചു. ബിജെപി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വികസിത കേരളം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന സന്ദേശമായിരിക്കും എല്ലാ മുസ്‌ലിം വീടുകളിലും എത്തി നല്‍കുക എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

BJP launches Muslim outreach programme in Kerala
ബംഗ്ലാദേശ് പ്രക്ഷോഭം: ജീവഹാനിയില്‍ ദുഃഖമുണ്ട്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഷെയ്ഖ് ഹസീന, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം എന്ന സന്ദേശത്തിന്റെ പ്രചാരണമാണ് പരിപായുടെ ലക്ഷ്യമെന്ന് ഡോ. അബ്ദുല്‍ സലാം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പ്രതികരണം.

Summary

 BJP in Kerala on will be starting a programme to reach out to the Muslim community in the state, but clarified it was "not political or for getting votes", instead it was a "trust building" initiative.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com