Firecrackers Can Cure Diseases, Claims BJP MLA Papia Adhikari 
India

'പടക്കം പൊട്ടിച്ചാല്‍ രോഗങ്ങള്‍ ഭേദമാകും'; വിചിത്ര അവകാശവാദവുമായി ബിജെപി എംഎല്‍എ

കാളിപൂജാ ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പാപിയ അധികാരി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊല്‍ക്കത്ത: പടക്കം പൊട്ടിക്കുന്നത് നിരവധി രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന വിചിത്ര അവകാശവാദവുമായി ബിജെപി എംഎല്‍എ പാപിയ അധികാരി. കാളിപൂജാ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ടോളിഗഞ്ചില്‍ നിന്നുള്ള ബിജെപി എംഎല്‍എയുടെ പരാമര്‍ശം.

മണ്ഡലത്തിലെ കാളിപൂജാ ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പാപിയ അധികാരി. മൈക്കുമായി സംസാരിച്ചുകൊണ്ടിരിക്കെ തൊട്ടുമുന്നില്‍ വലിയ ശബ്ദത്തില്‍ പടക്കം പൊട്ടി. ഇതിന് പിന്നാലെ പ്രസംഗം തുടര്‍ന്ന എംഎല്‍എ, പടക്കം പൊട്ടിക്കുന്നത് നിരവധി രോഗങ്ങള്‍ ഭേദമാക്കുമെന്ന് നിങ്ങള്‍ക്ക് കാണാനാകുമെന്നായിരുന്നു പറഞ്ഞത്.

കാളിപൂജയുടെയും ദീപാവലിയുടെയും ഭാഗമായി ഉച്ചത്തില്‍ പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രത്യേക സന്ദേശം നല്‍കിയതിന് പിന്നാലെയാണ് എംഎല്‍എയുടെ പരാമര്‍ശം. കാളിപൂജ പടക്കങ്ങളില്ലാതെ എങ്ങനെ പൂര്‍ണമാകുമെന്നും പടക്കം പൊട്ടിക്കുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആഘോഷമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആംഹെര്‍സ്റ്റ് സ്ട്രീറ്റ്, ഖാലിസാനി എന്നിവിടങ്ങളിലെ കാളിപൂജാ പന്തലുകളുടെ ഉദ്ഘാടനച്ചടങ്ങുകളില്‍ സംസാരിക്കവെ മുഖ്യമന്ത്രിയും പടക്കം പൊട്ടിക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ പടക്കങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

BJP MLA Papia Adhikari Claims Firecrackers Can Cure Diseases at Kali Puja Event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും

'ഇത് കണ്ടാല്‍ അനി കല്യാണം നിര്‍ത്തിവച്ച് വരും, പ്രാങ്ക് ആണെന്ന് പറഞ്ഞ് ഡിലീറ്റാക്കിക്കോ'; അരസനിലെ 'ഫയറ്' പാട്ടിന് ട്രോള്‍

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്