ഫോട്ടോ: ട്വിറ്റർ 
India

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; റിത ബഹുഗുണ ജോഷിയുടെ മകന്‍ എസ്പിയില്‍

യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; റിത ബഹുഗുണ ജോഷിയുടെ മകന്‍ എസ്പിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവസാന ഘട്ടത്തിലേക്ക് കടക്കവേ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 

അസംഗഢിലെ റാലിക്കിടെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ്  ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതായി അഖിലേഷ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍, ഈ ആവശ്യം നേതൃത്വം ചെവിക്കൊണ്ടില്ല. മകന് ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. 2017 ലെ തെരഞ്ഞെടുപ്പില്‍ റിത ബഹുഗുണ ജോഷി ലഖ്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. 

ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫല പ്രഖ്യാപനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു