മഹുവ മൊയ്ത്ര/ഫയല്‍ 
India

മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക്

പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പ്രസംഗിക്കാന്‍ മഹുവ പണം വാങ്ങിയെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതി. 

പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെയെുള്ള ഏത് ആരോപണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹുവ പ്രതികരിച്ചിരുന്നു. അദാനിയെയും ചോദ്യം ചെയ്യണമെന്നും മഹുവ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. 

ഹിരാനന്ദാനി ഗ്രൂപ്പും ആരോപണം നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ ബിസിനസില്ല, ഞങ്ങളുടെ ഗ്രൂപ്പ് എല്ലായ്‌പ്പോഴും രാജ്യതാല്‍പ്പര്യത്തിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുണ്ടെന്നും ഇനിയും അത് തുടരുമെന്നും ഹിരാനന്ദാനി ഗ്രൂപ്പ് ഇതിനോടകം വ്യക്തമാക്കി്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിട്ടുണ്ടെന്നും സമ്മാനമായി 2 കോടി രൂപയുടെ ചെക്കും വിലകൂടിയ ഐഫോണും ഹിരാനന്ദാനി നല്‍കിയിട്ടുണ്ടെന്നുമാണ് മഹുവക്കെതിരെയുള്ള പരാതിയിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

SCROLL FOR NEXT