കൗശല്‍ കിഷോര്‍/എഎന്‍ഐ 
India

'എന്റെ മരണത്തിന് ഉത്തരവാദി ബിജെപി എംപിയും മകനും'; വീഡിയോ പോസ്റ്റ് ചെയ്ത് മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ത്തര്‍പ്രദേശിലെ ബിജെപി എംപി കൗശല്‍ കിഷോറിന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംപി കൗശല്‍ കിഷോറിന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്റെ മരണത്തിന് ഉത്തരവാദികള്‍ എംപിയായ കൗശലും അദ്ദേഹത്തിന്റെ എംഎല്‍എ കൂടിയായ ഭാര്യ ജയ് ദേവിയും മകന്‍ ആയുഷും ആണെന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുന്‍പ് അങ്കിത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

കൈ ഞരമ്പ് മുറിച്ച അങ്കിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരഞ്ഞുകൊണ്ട് ഗുരുത ആരോപണങ്ങളാണ് വീഡിയോയിലൂടെ അങ്കിത ആയുഷിന് എതിരെ നടത്തിയത്. തന്റെ ഭര്‍ത്താവ് തന്നിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് അങ്കിത വീഡിയോയില്‍ പറയുന്നു. 


ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിതയുടെ സുരക്ഷയ്ക്ക് വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രണയത്തിലായിരുന്ന അങ്കിതയും ആയുഷും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. എന്നാല്‍ കുടുംബാഗങ്ങള്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു. ആയുഷും അങ്കിതയും ഒരു വാടകവീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി എംപിയുടെ വീട്ടിലെത്തിയ അങ്കിത ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിന് ആയുഷ് സ്വയം വെടിവെച്ചിരുന്നതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT