നരേന്ദ്ര മോദി, അമിത് ഷാ എഎന്‍ഐ
India

മോദിയും അമിത്ഷായും ഉള്‍പ്പെടെ പട്ടികയില്‍ 100 പേര്‍; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച

ലോക്സഭയിലെ 543 സീറ്റുകളില്‍ 370 എണ്ണം നേടണമെന്നതാണു ബിജെപിയുടെ ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ 100 പേരുടെ പട്ടിക പുറത്തുവിടാന്‍ തയ്യാറെടുത്ത് ബിജെപി.

അടുത്തയാഴ്ച ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന. ആദ്യ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദ്യ ഉള്‍പ്പെടുമെന്നാണ് വിവരം.

വ്യാഴാഴ്ച ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

ലോക്സഭയിലെ 543 സീറ്റുകളില്‍ 370 എണ്ണം നേടണമെന്നതാണു ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ട് സുപ്രധാന സ്ഥാനാര്‍ഥികളെയാകും ആദ്യപട്ടികയില്‍ പ്രഖ്യാപിക്കുക. ഇതിനു പുറമെ എന്‍ഡിഎയുടെ സീറ്റുകള്‍ 400ല്‍ എത്തിക്കാനും ലക്ഷ്യമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിക്ക് 370-ഉം എന്‍ഡിഎയ്ക്ക് 400-ഉം സീറ്റുകള്‍ ലഭിക്കുമെന്ന് നേരത്തേ ഈ മാസം ആദ്യം ലോക്സഭയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇന്ത്യ മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി അന്ന് പരിഹസിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി