Kanimozhi in Loksabha PTI
India

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കനിമൊഴി ലോക്‌സഭയിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബില്‍ ഒരു കെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കനിമൊഴി സഭയിലെത്തിയത്.

മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശല്‍ ശക്തി കുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. 2023 ലെ വനിതാ സംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെയും കനിമൊഴി വിമര്‍ശിച്ചു.

നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍, പാര്‍ലമെന്റിലെ ചര്‍ച്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മള്‍ ഇവിടെ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്, അപ്പോള്‍ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങള്‍ക്ക് എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറല്‍ ഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും കനിമൊഴി പറഞ്ഞു. കറുപ്പ് കാളിയുടെ നിറമാണെന്നും, ഡിഎംകെ ഈ വിഷയത്തില്‍ അവസാനം വരെ പ്രതിഷേധിക്കുമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

DMK MP Kanimozhi says BJP is using women as human shields.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

'ഞാന്‍ എന്താ തീവ്രവാദിയാണോ?' പവന്‍ ഖേര കോടതിയോട്; ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

SCROLL FOR NEXT