India

അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലീസിനെ കൊണ്ട് ചെരുപ്പ് നക്കിക്കും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് 

പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി സംസ്ഥാന വൈറസ് പ്രസിഡന്റ് രാജു ബാനര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി സംസ്ഥാന വൈറസ് പ്രസിഡന്റ് രാജു ബാനര്‍ജി. മമത സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം. കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ പശ്ചിമ ബംഗാള്‍ മോശമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാജു ബാനര്‍ജി രംഗത്തുവന്നത്.

ദുര്‍ഗാപൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പശ്ചിമ ബംഗാളില്‍ ഈ ദിവസങ്ങളില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, സംസ്ഥാനത്ത് ഗുണ്ടാരാജല്ലേ നിലനില്‍ക്കുന്നത്? പൊലീസ് ആര്‍ക്ക് നേരെയും സഹായത്തിന്റെ ഹസ്തം നീട്ടുന്നില്ല. ഇത്തരക്കാരായ പൊലീസുകാരെ എന്തുചെയ്യണം?, ബിജെപി അധികാരത്തില്‍ വന്നാല്‍ ഇവരെ കൊണ്ട് ബൂട്ട് നക്കിക്കും' - രാജു ബാനര്‍ജി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT