തിങ്ക് എഡു കോൺക്ലേവിൽ ഹർദീപ് സിങ് പുരി സംസാരിക്കുന്നു എക്സ്പ്രസ്
India

ഇത്തവണ 340ലേറെ സീറ്റ് നേടും; ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി

2019ല്‍ 300ലധികം സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് താന്‍ പ്രവചിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 340ലധികം സീറ്റില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന തിങ്ക് എഡു കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

2019ല്‍ 300ലധികം സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് താന്‍ പ്രവചിച്ചത്. അങ്ങനെ തന്നെ സംഭവിച്ചു. 2024ല്‍ ബിജെപി 340ലധികം സീറ്റില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വരുന്ന പൊതുതെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

''2019ല്‍ 300ലധികം സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് താന്‍ പ്രവചിച്ചത്. അങ്ങനെ തന്നെ സംഭവിച്ചു''
ഹര്‍ദീപ് സിങ് പുരി

'പ്രതിപക്ഷത്ത് ഞങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ട്. ന്യായ യാത്രയില്‍ ഒരു മാന്യന്‍ ഉണ്ട്. അദ്ദേഹം തന്റെ 'ന്യായ് പലക' കാല്‍ക്കീഴില്‍ നിന്ന് നീക്കം ചെയ്തു . പശ്ചിമ ബംഗാളില്‍ ടിഎംസി അവരോടൊപ്പം ചേരില്ല, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അവരോടൊപ്പം ചേരില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ 340 മുതല്‍ 350 വരെ സീറ്റ് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്രയും സീറ്റുകളില്‍ വാതുവെയ്ക്കാന്‍ എനിക്ക് ഒരു ഭയവുമില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്' - ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

'മൊത്തത്തില്‍ 11 കോടിയിലധികം ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി. അത് പെണ്‍കുട്ടികളുടെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു. അതുപോലെ, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയുള്ള വീടുകള്‍ ഞങ്ങള്‍ നല്‍കി. കൂടാതെ സ്വത്തിന്റെ ഉടമസ്ഥാവകാശം വീട്ടിലെ സ്ത്രീയുടെ പേരിലാണ്. ഇത് അടിസ്ഥാനപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു,'- ഹര്‍ദീപ് സിങ് പുരി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT