പമേല ഗോസ്വാമി അറസ്റ്റിൽ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
India

കാറിന്റെ സീറ്റിനടിയിലും ബാ​ഗിലും കൊക്കെയ്ൻ; ബിജെപി യുവ വനിതാ നേതാവ് അറസ്റ്റിൽ 

കൊക്കെയ്ൻ പിടികൂടുമ്പോൾ കാറിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനുമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. കാറിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നാണ് പമേല അറസ്റ്റിലായത്. വെള്ളിയാഴ്ച പശ്ചിമ ബംഗാൾ പൊലീസാണ് പമേലയെ പിടികൂടിയത്. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പമേലയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. യാത്രയ്ക്കിടെ പമേല സ്ഥിരമായി ഒരു സ്ഥലത്ത് കാർ നിർത്തുകയും ഇവിടെ നിന്ന് കൊക്കെയ്ൻ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയ്ക്കായി കാർ കൈകാണിച്ചു നിർത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാ​ഗിലുമായി കൊക്കെയ്ൻ കണ്ടെത്തിയത്. 

പമേലയുടെ സുഹൃത്തായ പ്രോബിർ കുമാർ ഡേ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊക്കെയ്ൻ പിടികൂടുമ്പോൾ കാറിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനുമുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT