സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ ഉപേന്ദ്രസിങ് റാവത്ത്  ഫെയ്‌സ്ബുക്ക്‌
India

വിദേശ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ വൈറല്‍; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി

യുവതിയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപി ഉപേന്ദ്രസിങിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നുള്ള പിന്‍മാറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര റാവത്താണ് പിന്‍മാറിയത്. ഉപേന്ദ്രറാവത്തിന്റെ പേരില്‍ യുവതിയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്‍മാറ്റം.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ഉപേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധപൂര്‍വം തേജോവധം ചെയ്യാനായി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് ഉപേന്ദ്ര പറഞ്ഞു. '2022-ലെയും 2023-ലെയും വീഡിയോകളാണ്. ഇത് എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തതാണ്. ഇതിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ഹീനമായ പ്രവൃത്തികള്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും' ഉപേന്ദ്ര പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് നിലാപാടെന്നും അദ്ദേഹം പറഞ്ഞു

നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലെ ആസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഭോജ്പുരി നടനും ഗായകനുമായ പവന്‍ സിങ്ങ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്‍മാറിയിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്നാണ് പവന്‍ സിങ്ങിന്റെ പ്രഖ്യാപനം. പവന്‍സിങ്ങിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ശനിയാഴ്ചയാണ് ബിജെപി പുറത്തിറക്കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഭോജ്പുരി താരങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. പവന്‍ സിങ്ങിന് പുറമേ രവി കിഷന്‍, മനോജ് തിവാരി, ദിനേഷ് ലാല്‍ യാദവ് തുടങ്ങിയ ഭോജ്പുരി താരങ്ങളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

SCROLL FOR NEXT