ഛത്തീസ്ഗഡ് ഘടകം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
India

'പെണ്‍കുട്ടിയെ കയറില്‍ കെട്ടിവലിച്ച് കന്യാസ്ത്രീകള്‍; കാല്‍ക്കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍'; പരിഹാസ പോസ്റ്റുമായി ബിജെപി

മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ചിത്രമാണ് ഈ പോസ്റ്റിലൂടെ ഛത്തീസ്ഗഡ് ബിജെപി ഘടകം പങ്കുവച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ കന്യാസ്ത്രീകളെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ പോസ്റ്റ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതും കന്യാസ്ത്രീകളുടെ കാല്‍ക്കീഴില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെസി വേണുഗോപാലും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗലും മുട്ടിലിഴഞ്ഞ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ചിത്രമാണ് ഈ പോസ്റ്റിലൂടെ ഛത്തീസ്ഗഡ് ബിജെപി ഘടകം പങ്കുവച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കുന്ന പിന്തുണയെ പരിഹസിക്കുക കൂടിയാണ് ചിത്രത്തിലൂടെ ബിജെപി പങ്കുവയ്ക്കുന്നത്. അരമണിക്കൂറിനുള്ളില്‍ തന്നെ ബിജെപി പോസ്റ്റ് പിന്‍വലിച്ചു.

കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ അവര്‍ക്ക് എതിരായ നിലപാടുകളാണ് ഛത്തീസ്ഗഡ് ബിജെപി ഘടകം എടുത്തത്. എന്നാല്‍ അതിന് വ്യത്യസ്തമായ നിലപാടായിരുന്നു കേരളത്തിലെ ബിജെപിയുടേത്. ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് എന്നിവരും റായ്പൂരില്‍ എത്തിയിട്ടുണ്ട്.

Chhattisgarh BJP's social media post mocks nuns and Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT