കുട്ടികളുണ്ടാകാൻ അസ്ഥി പൊടിച്ചത് കഴിപ്പിച്ചു 
India

വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം;കുട്ടികള്‍ ഉണ്ടാവാന്‍ 28കാരിയെ എല്ല് പൊടിച്ച് കുടിപ്പിച്ചു; ദുര്‍മന്ത്രവാദം; അറസ്റ്റ്

അമാവസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പുണെ: കുട്ടികളുണ്ടാകാൻ യുവതിയെ കൊണ്ട് അസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. പുന്നൈയിലാണ് ​28കാരിയായ യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃവീട്ടുകാർ, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. 

2019 ലാണ് ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നു.

ഇതിന്റെ ഭാ​ഗമായി എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി അത് യുവതിയെ നിർബന്ധിച്ചു കുടിപ്പിച്ചുവെന്നാണ് പരാതി. മന്ത്രവാദ ചടങ്ങ് പൂർത്തിയാകാൻ ഒരു വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും മന്ത്രവാദിനി നിർദേശിച്ചിരുന്നു. കൂടാതെ തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദിച്ചിരുന്നതായും യുവതി പറയുന്നു 
ദുർമന്ത്രവാദ നിർമാർജന നിയമം, സ്ത്രീധന പീഡന നിരോധന നിയമം എന്നിവ പ്രകാരം ഏഴ്  പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT