ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; സ്‌ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്, ഘോഷയാത്രക്ക് നേരെ കല്ലേറ്  സ്‌ക്രീന്‍ഷോട്ട്‌
India

ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; സ്‌ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്, ഘോഷയാത്രക്ക് നേരെ കല്ലേറ്

ആഘോഷങ്ങള്‍ക്കിടെ രജി നഗര്‍ മേഖലയില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മുര്‍ഷിദാബാദ്: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. ശക്തിപുര്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. നടന്നത് ബോംബ് സ്ഫോടനമാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.

ആഘോഷങ്ങള്‍ക്കിടെ രജി നഗര്‍ മേഖലയില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രജിനഗര്‍ മേഖലയില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായി ബിജെപി ആരോപിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന പൊലീസിന്റെ കടമയായിരുന്നുവെന്നും ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുന്നയായും സംഭവത്തെക്കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗന്നാഥ് ചതോപാധ്യായ പറഞ്ഞു.

ശക്തിപുര്‍ മേഖലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്ന് ഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ബെഹ്റാംപൂരിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റാലിക്ക് നേരെ കല്ലെറിയുകയും കടകള്‍ തകര്‍ക്കുകയും ചെയ്തതായി ബിജെപി ബംഗാള്‍ ഘടകം ആരോപിച്ചു.

'ഭരണകൂടത്തിന്റെ എല്ലാ അനുമതിയും ലഭിച്ച സമാധാനപരമായ രാമനവമി ഘോഷയാത്രയെ ശക്തിപൂര്‍, ബെല്‍ദംഗ - II ബ്ലോക്ക്, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ അക്രമികള്‍ ആക്രമിച്ചു. മമതയുടെ പൊലീസും ആക്രമണത്തില്‍ അക്രമികള്‍ക്കൊപ്പം നിന്നു. രാമഭക്തരെ പിരിച്ചുവിടാന്‍ പൊലീസ് ഷെല്ലുകള്‍ എറിഞ്ഞു'വെന്നായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT