കുമാരസ്വാമി  പിടിഐ
India

മാധ്യമങ്ങളെ കാണുന്നതിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവം; കുമാരസ്വാമി ആശുപത്രിയില്‍

കുമാരസ്വാമിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം.

കുമാരസ്വാമിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കാര്യം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മന്ത്രിയുടെ മൂക്കില്‍ നിന്ന് രക്തം വരുകയായിരുന്നു. ദൃശ്യങ്ങളില്‍ കുമാരസ്വാമിയുടെ ഷര്‍ട്ടില്‍ രക്തം വീണതും കണാമായിരുന്നു. കുമാരസ്വാമിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മാര്‍ച്ച് അടുത്ത ശനിയാഴ്ച ആരംഭിക്കും. മൈസൂരിലെത്താന്‍ ഏഴ് ദിവസമെടുക്കും. ഓഗസ്റ്റ് 3 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് അവസാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'