പ്രതീകാത്മക ചിത്രം 
India

സഹോദരിയോട് മോശമായി പെരുമാറി ; യുവാവിനെ കൊന്ന് സ്യൂട്ട് കേസിലാക്കി റോഡില്‍ തള്ളി ; സുഹൃത്തുക്കളെ തേടി പൊലീസ്

വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : സ്യൂട്ട് കേസില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. റിയാസ് എന്ന യുവാവിന്റെ മൃതദേഹമാണ് രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗറില്‍ സ്യൂട്ട് കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇയാളുടെ സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ഷംഷാബാദ് ഡിസിപി പ്രകാശ് റെഡ്ഡി പറഞ്ഞു. രാജേന്ദ്രനഗറിലെ 220 നമ്പര്‍ തൂണിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. 

റിയാസിനെ ചന്ദ്രായന്‍ഗുട്ട പ്രദേശത്തു നിന്നുമാണ് കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.  റിയാസും സുഹൃത്തുക്കളായ ഫിറോസ്, സയീദ് എന്നിവര്‍ മദ്യപിച്ച ശേഷം ഓട്ടോയില്‍ രാജേന്ദ്രനഗറില്‍ എത്തുകയായിരുന്നു. 

ഇതിനിടെ വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. റിയാസ് പ്രതികളില്‍ ഒരാളുടെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു. 

റിയാസിനെ കാണാനില്ലെന്ന് കാണിച്ച് ശനിയാഴ്ച ചന്ദ്രായന്‍ ഗുട്ട പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിസിപി വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം

വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല്‍ താഴെ; എണ്ണവില 106 ഡോളറിന് മുകളില്‍, ഐടി ഓഹരികളില്‍ റാലി

ക്ലാസില്‍ ബഹളമുണ്ടാക്കി, കുട്ടികളെ മര്‍ദിച്ച അധ്യാപകന് രണ്ട് വര്‍ഷം തടവ്

കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ