ബോംബെ ഹൈക്കോടതി  ഫയല്‍
India

10 രൂപയ്ക്ക് ചോക്ലേറ്റ് വാങ്ങി; 7 വയസുകാരിയായ അനന്തരവളുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു; പ്രതിക്ക് ജാമ്യം

കുട്ടിയുടെ അമ്മയുടെ മരണശേഷം രക്ഷിതാവായ പിതൃസഹോദരിയാണ് പ്രതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ നല്‍കിയ 50 രൂപയില്‍ നിന്ന് 10 രൂപയെടുത്ത് ചോക്ലേറ്റ് വാങ്ങിയതിന് ഏഴ് വയസുകാരി അനന്തരവളെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി. പ്രതി 4 വര്‍ഷവും 6മാസവുമായി ജയിലിലാണെന്നും വിചാരണയില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നും ജസ്റ്റിസ് എസ് ജി ഡിഗെയുടെ ബെഞ്ച് നിരീക്ഷിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുട്ടിയുടെ അമ്മയുടെ മരണശേഷം രക്ഷിതാവായ പിതൃസഹോദരിയാണ് പ്രതി. 2020 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ വന്ദന കാലെ തന്റെ മരുമകള്‍ക്ക് കോഴിയിറച്ചിയും കരളും വാങ്ങാന്‍ 50 രൂപ നല്‍കി. കുട്ടി സാധനങ്ങളുമായി തിരികെയെത്തിയപ്പോള്‍ 10 രൂപ ചോക്ലേറ്റ് വാങ്ങിയതായി മനസിലാക്കി. ഇത് വന്ദനെ കാലെയെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈകളും കാലുകളും കൂട്ടിക്കെട്ടി, വായില്‍ തൂവാല തിരുകുകയും ചുട്ടുപഴുപ്പിച്ച സ്പൂണ്‍ ഉപയോഗിച്ച് കുട്ടിയുടെ തുടയിലും സ്വകാര്യഭാഗങ്ങളിലും പൊള്ളലേല്‍പ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ഗുരുതരമായ പരിക്കുകള്‍ കാരണം കുട്ടിക്ക് നടക്കാന്‍ കഴിയില്ലെന്ന് അയല്‍ക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2020 ഒക്ടോബറില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിക്കാരി ജാമ്യത്തിനായി അപ്പീല്‍ നല്‍കിയത്.

മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ജയിലിലാണെന്നും വിചാരണയില്‍ പുരോഗതിയില്ലെന്നും പ്രതിഭാഗം വാദിച്ചു. ജയിലില്‍ ഇവര്‍ക്കൊപ്പമുള്ള ഏഴ് വയസുള്ള മകള്‍ ഉള്‍പ്പെടെ നാല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരിചാരക കൂടിയാണ് എന്ന നിലയില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇരയെയോ സാക്ഷികളേയോ പ്രതി ഭീഷണിപ്പെടുത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. പ്രതിക്ക് മുന്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെന്നും കോടതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT